കണ്ണൂരില്‍ എസ്എഫ്ഐ നേതാവിന് കുത്തേറ്റു. ജില്ലാ സെക്രട്ടേറിയറ്റ് അംഗമായ വൈഷ്ണവിനാണ് കാലിന് കുത്തേറ്റത്. കണ്ണൂര്‍ എസ്എന്‍ കോളജിന് സമീപത്ത് വെച്ചാണ് ആക്രമണമുണ്ടായത്. ബൈക്കിലെത്തിയ നാലുപേരാണ് ആക്രമിച്ചത്. വൈഷ്ണവിനെ കണ്ണൂര്‍ എകെജി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഞായറാഴ്ച്ച പകൽ 2.30 ഓടെയായി രുന്നു സംഭവം.കോളജിന് സമീപമുള്ള ചായക്കടയി ല്‍ ചായകുടിക്കുകയായിരുന്നു വൈഷ്ണവ്, അതി നിടെ, ബൈക്കിലെത്തിയ രണ്ടുപേര്‍ ഒരു പെണ്‍കു ട്ടിയെ ശല്യം ചെയ്യുന്നത് കണ്ട് ചോദ്യം ചെയ്തു. ഇതി നെ തുടര്‍ന്ന് വാക്ക് തര്‍ക്കത്തിലെത്തുകയും, പിന്നാ ലെ ബൈക്കിലെത്തിയവർ തിരിച്ച് പോയി രണ്ടു ബൈക്കുകളിലായെത്തി കുത്തുകയായിരുന്നു.