ചിറ്റാരിക്കാലില്‍ പള്ളി ഭണ്ഡാരം കുത്തിത്തുറന്ന് കവർച്ച നടത്തിയ പ്രതി അറസ്റ്റിൽ. ചിറ്റാരിക്കാൽ തോമാപുരം പള്ളിയിലെ നേർച്ചപ്പെട്ടി കുത്തിത്തുറന്ന് ആറായിരം രൂപയോളം കവർച്ച ചെയ്ത കേസിലെ പ്രതിയെയാണ് ചിറ്റാരിക്കാൽ പോലീസ് ശനിയാഴ്ച അറസ്റ്റ് ചെയ്തത്. ചിറ്റാരിക്കാൽ പള്ളിക്കുന്നിലെ ബി ടി രാജേഷാണ് 50 പിടിയിലായത്. പ്രതിയെ വൈകുന്നേരത്തോടെ ഹോസ്ദുഗ് കോടതി റിമാൻഡ് ചെയ്തു