പാലക്കാട് കുലുക്കല്ലൂർ ചുണ്ടമ്പറ്റയിൽ ചകിരിക്കമ്പനിക്ക് തീപിടിച്ചു. ഇന്നലെ അർധരാത്രിയോടെയാണ് സംഭവം. സ്വകാര്യ വ്യക്തിയുടെ ചകിരി കയറ്റുമതി കമ്പനിയിലാണ് അപകടം. അപകടത്തിൽ സ്ഥാപനത്തിലെ വാഹനം കത്തി നശിച്ചു. വാഹനം ചകിരിയുടെ മുകളിൽ നിർത്തിയിടുകയും സൈലൻസറിന്റെ ചൂടേറ്റ് ചകരിക്ക് തീപിടിച്ചതാകമെന്നാണ് നിഗമനം. ചകിരിക്ക് തീ പിടിക്കുകയും തുടർന്ന് വാഹനത്തിലേക്കും തീ പടരുകയായിരുന്നു. നാട്ടുകാർ ഓടിക്കോടി തീയണക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. തുടർന്ന് ഫയർഫോഴ്സ് സ്ഥലത്തെത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്.