കടപ്പുറം പഞ്ചായത്തിൽ തദ്ദേശ തെരഞ്ഞെടുപ്പിന്റെ അന്തിമ വോട്ടർപട്ടിക പ്രസിദ്ധീകരിച്ചതിൽ ക്രമക്കേട് നടന്നതായി ആരോപിച്ച് കടപ്പുറം പഞ്ചായത്ത് സെക്രട്ടറിക്കെതിരെ സി.പി.എം പ്രതിഷേധം. പഞ്ചായത്ത് ഓഫീസിന് മുന്നിൽ നടന്ന പ്രതിഷേധം സി.പി.എം.ഏരിയ കമ്മറ്റി അംഗം കെ.വി.അഷറഫ് ഉദ്ഘാടനം ചെയ്തു. ലോക്കൽ സെക്രട്ടറി എൻ.എം ലത്തീഫ് അധ്യക്ഷത വഹിച്ചു. ലോക്കൽ കമ്മറ്റി അംഗങ്ങളായ സി.കെ വേണു, റാഹില വഹാബ് എന്നിവർ സംസാരിച്ചു.