പത്തനംതിട്ട: വല്ലന ടി. കെ. എം. ആർ. എം. എച്ച് .എസിലെ 92- 93 ബാച്ചിലെ പൂർവ വിദ്യാർഥികളുടെ സൗഹ്യദ കൂട്ടായ്മയായ മൈ ഹോം ചാരിറ്റബിൾ ട്രസ്റ്റ് നേത്യത്വത്തിൽ കുറിച്ചിമുട്ടം എഴിക്കാട് നഗറിലെ 52 -ാം നമ്പർ അംഗൻ വാടിക്ക് സ്വന്തമായി മൂന്ന് സെന്‍റ് സ്ഥലം വാങ്ങി നൽകി. എഴിക്കാട് കമ്മ്യുണിറ്റി ഹാളിൽനടന്ന ഭൂമിസമർപ്പണ ചടങ്ങ് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയംഗോപകുമാർ ഉദ്ഘാടനം ചെയ്തു. ട്രസ്റ്റ് പ്രസിഡന്‍റ് ബിജു വർണ്ണശാല അധ്യക്ഷത വഹിച്ചു. ആറൻമുള പഞ്ചായത്ത് പ്രസിഡന്‍റ് ഷീജ ടി റ്റോജി രക്തദാനസേന ലോഗോ പ്രകാശനം നിർവഹിച്ചു. സെക്രട്ടറി ജേക്കബ് തോമസ് സ്വാഗതം പറഞ്ഞു