ഓണ ആഘോഷങ്ങൾക്കിടെ വിൽപ്പന നടത്താൻ എത്തിച്ച 4 കോടിരൂപയുടെ ഹൈബ്രിഡ് കഞ്ചാവ് നെടുമ്പാശ്ശേരിയിൽ പിടികൂടി . നാലു കോടിരൂപയുടെ ഹൈബ്രിഡ് കഞ്ചാവുമായി തൃശ്ശൂർ സ്വദേശി സെബിയെ കസ്റ്റംസ് അറസ്റ്റ് ചെയ്തു. മലേഷ്യയിൽ നിന്നാണ് സെബി ഹൈബ്രിഡ് കഞ്ചാവ് എത്തിച്ചത്. ഇയാൾ നേരത്തെയും ലഹരി വസ്തുക്കൾ എത്തിച്ചിട്ടുണ്ടോ എന്നതും പരിശോധിച്ച് വരികയാണ്. മലേഷ്യയിൽ നിന്ന് വിമാനമാർഗ്ഗം വീര്യം കൂടിയ കഞ്ചാവ് എത്തുന്നു എന്ന രപഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു കസ്റ്റംസ് പരിശോധന നടന്നത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു