എ ഐ വൈ എഫ് - കേരള മഹിളാസംഘം - വർക്കിംഗ് വുമൺ ഫെഡറേഷൻ എന്നിവർ സംയുക്തമായി പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിന്റെ ഓഫീസിലേക്ക് മാർച്ച് നടത്തി. സിപിഐ ജില്ലാ സെക്രട്ടറി സുമലതാ മോഹൻദാസ് ഉദ്ഘാടനം ചെയ്തു. എംഎൽഎയുടെ കോലത്തിൽ ചെരുപ്പ് മാല അണിയിക്കുകയും വനിതാ പ്രവർത്തകർ കയ്യിൽ കരുതിയ ചൂലുകൊണ്ട് പ്രതീകാത്മകമായും മർദ്ദിക്കുകയും ചെയ്തു. എംഎൽഎ ഓഫീസ് കവാടം ചാണക വെള്ളം തളിച്ച് അടിച്ചുവാരി കോലവും കത്തിച്ചാണ് മടങ്ങിയത്.