രാജക്കാട് പഞ്ചായത്തിലെ സ്ഥിര തമാസകാരിയായ സുമക്ക് അഞ്ചാം വാര്‍ഡിലാണ് വോട്ടുള്ളത്. മുന്‍പ് രാജകുമാരി പഞ്ചായത്തിന്റെ ഒന്നാം വാര്‍ഡില്‍ നിന്നും മത്സരിച്ച് പഞ്ചായത്ത് പ്രസിഡന്റ് ആവുകയും ചെയ്തിരുന്നു. ഇപ്പോഴും രാജകുമാരിയിലെ ഒന്നാം വാര്‍ഡിലും വോട്ടുണ്ട്. ഇരട്ട വോട്ട് വിവാദം ആളികത്തുന്നതിനിടെയ്ക്കാണ് സിപിഎം വനിതാ നേതാവിനും ഇരട്ട വോട്ട് ഉണ്ടെന്ന് വ്യക്തമാകുന്നത്. അതേസമയം രാജകുമാരിയില്‍ താമസിച്ചിരുന്ന കാലത്താണ് അവിടെ വോട്ട് ഉണ്ടായിരുന്നതെന്നും താമസം മാറിയതോടെ പേര് നീക്കം ചെയ്യാന്‍ അപേക്ഷ നല്‍കിയതായും സുമ സുരേന്ദ്രന്‍ പറഞ്ഞു.