Download Now Banner

This browser does not support the video element.

ഇടുക്കി: ഭൂനിയമ ഭേദഗതി നിർമ്മാണങ്ങൾ നിയമവിരുദ്ധമെന്ന വിധി മറികടക്കാനെന്ന് സിപിഎം ജില്ലാ സെക്രട്ടറി കട്ടപ്പന പ്രസ് ക്ലബ്ബിൽ പറഞ്ഞു

Idukki, Idukki | Sep 2, 2025
നിയമ വിദഗ്ധരുമായി വിശദമായ കൂടിയാലോചനകള്‍ക്ക് ശേഷം റവന്യൂ, നിയമ വകുപ്പുകള്‍ തയാറാക്കിയ പുതിയ ചട്ടങ്ങള്‍ക്ക് മന്ത്രിസഭ യോഗം അംഗീകാരം നല്‍കി. നിലവിലുള്ള മുഴുവന്‍ നിര്‍മാണങ്ങളും ക്രമവല്‍ക്കരിച്ച് നിയമ സാധുത നല്‍കുക എന്നതാണ് ഈ ചട്ട രൂപീകരണത്തിലൂടെ ലക്ഷ്യമിടുന്നത്. തുടര്‍ന്നുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് 2 മാസത്തിനുള്ളില്‍ മാര്‍ഗ നിര്‍ദശങ്ങള്‍ തയ്യാറാക്കി പുതിയ ചട്ടങ്ങള്‍ അവതരിപ്പിക്കും. രാഷ്ട്രീയ സംശുദ്ധി നഷ്ടപ്പെട്ട കോണ്‍ഗ്രസ് ജനശ്രദ്ധ തിരിക്കാനാണ് ഓരോ കുപ്രചരണങ്ങള്‍ നത്തുന്നതെന്നും സി വി വര്‍ഗീസ് പറഞ്ഞു.
Read More News
T & CPrivacy PolicyContact Us