കൃപേഷ് ശരത് ലാൽ ഇരട്ട കൊലപാതക കേസിൽ ശിക്ഷിക്കപ്പെട്ട പ്രതികൾക്ക് സർക്കാർ ഒത്താശയോടെ പോലീസ് റിപ്പോർട്ട് അവഗണിച്ച് പരോൾ അനുവദിച്ചതിൽ പ്രതിഷേധിച്ചു കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഞായറാഴ്ച വൈകുന്നേരം കല്യാട്ട് സംഘടിപ്പിച്ച പ്രതിഷേധ ജ്വാലയിൽ സംഘർഷം.യൂത്ത് കോൺഗ്രസ് ജില്ല പ്രസിഡന്റ് കെ ആർ കാർത്തികേയനും പ്രവർത്തകർക്കും പരിക്കേറ്റു.