അടൂർ സപ്ലൈക്കോ ഓണ ചന്ത ആരംഭിച്ചു. അടൂർ:- ഓണത്തിന് സബ്ബ് സിഡി നിരക്കിൽ എല്ലാത്തരം ഭക്ഷ്യധാന്യങ്ങളും ജനങ്ങൾക്ക് ലഭ്യമാക്കാൻ കഴിയുന്ന നിലയിൽ അടൂരിൽ സപ്ലൈക്കോ ഓണ ചന്ത പ്രവർത്തനം ആരംഭിച്ചു. നിയമസഭാ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഓണ ചന്ത ഉത്ഘാടനം ചെയ്തു. അടൂർ നഗരസഭാ ചെയർമാൻ കെ. മഹേഷ് കുമാർ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ആദ്യ വില്പന പറക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് എം.പി. മണി അമ്മ നിർവ്വഹിച്ചു. മുൻ ചെയർമാനും കൗൺസിലറുമായ ഡി. സജി, സംസൺ ഡാനിയൽ എന്നിവർ പ്രസംഗിച്ച