ഓണം വിപണന മേളയുടെ ഭാഗമായി സംസ്ഥാന കൈത്തറി വസ്ത്ര ഡയറക്ടറേറ്റ്, കണ്ണൂര്‍ ജില്ലാ വ്യവസായ കേന്ദ്രം, ജില്ലാ കൈത്തറി വികസന സമിതി എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ നടത്തുന്ന സംസ്ഥാനതല കൈത്തറി വസ്ത്ര കര കൗശല പ്രദര്‍ശന വിപണനം 'ഹത്കര്‍ഘ മേള 2025' ന് കണ്ണൂര്‍ പോലീസ് മൈതാനിയില്‍ തുടക്കമായി. വെള്ളിയാഴ്ച്ച വൈകിട്ട് 5 ഓടെ നടന്ന ചടങ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു. കണ്ണൂ രിലെ കൈത്തറിയെപ്പോലെ സൗന്ദര്യവും ഗുണവും ഉള്ള മറ്റൊരു തുണിത്തരമില്ലെന്നും കൈത്തറി മേഖ ല നമ്മുടെ നിത്യജീവിതത്തില്‍ സ്വാധീനം ചെലുത്തു ന്നതാണെന്നും മന്ത്രി പറഞ്ഞു. മേയര്‍ മുസ്ലിഹ് മഠത്തില്‍ അധ്യക്ഷനായി.