This browser does not support the video element.
ഇടുക്കി: അയ്യപ്പൻകോവിൽ വെള്ളിലാങ്കണ്ടത്ത് നിയന്ത്രണം നഷ്ടമായ കാർ വീട്ടിലേക്ക് ഇടിച്ചുകയറി അപകടം
Idukki, Idukki | Sep 2, 2025
കുഴല്‍പ്പാലം സ്വദേശി തേക്കലക്കാട്ടില്‍ അച്ഛന്‍കുഞ്ഞിന്റെ വീട്ടിലേക്കാണ് കാര്‍ ഇടിച്ചു കയറിയത്. വീടിനുള്ളില്‍ ടിവി കാണുകയായിരുന്ന അച്ഛന്‍കുഞ്ഞിന്റെ ദേഹത്തേക്ക് സിമന്റ് കട്ട ഉള്‍പ്പെടെ ഇടിഞ്ഞ് വീണു. പരിക്കേറ്റ ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇടിയുടെ ആഘാതത്തില്‍ വീടിന്റെ മുന്‍വശം പൂര്‍ണ്ണമായും തകര്‍ന്നു. കാറിനുള്ളില്‍ ഉണ്ടായിരുന്നവര്‍ക്ക് നിസ്സാര പരിക്കുകളേറ്റു. വാഹനത്തിനും കേടുപാടുകള്‍ സംഭവിച്ചു. കട്ടപ്പന പോലീസ് സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു.