പാലക്കാട് കോങ്ങാട് പിക്കപ്പ് ലോറി മറിഞ്ഞ് അപകടം. പാലക്കാട് മുണ്ടൂർ ചെറുപ്പുളശ്ശേരി റോഡിൽ കോങ്ങാട് പഞ്ചായത്ത് ഓഫീസിന് സമീപം ആണ് അപകടമുണ്ടായത്. ഇന്ന് പുലർച്ചയാണ് സംഭവം. തമിഴ്നാട്ടിൽ നിന്നും വാഴക്കുല കയറ്റി വരുകയായിരുന്നു പിക്കപ്പ് ലോറിയാണ് റോഡിൽ നിയന്ത്രണം വിട്ടു മറിഞ്ഞത്. ലോറിയിൽ രണ്ടുപേരാണ് ഉണ്ടായിരുന്നത്. അപകടത്തിൽ ഇവർക്ക് പരിക്കേറ്റു. ഇവരെ പാലക്കാട് ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിരവധി കടകളിലേക്കുള്ള വാഴക്കുലകളുമായി വന്ന ലോറി മറിഞ്ഞതോടെ വാഴക്കുലകൾ റോഡിൽ പരന്നുവീണു.