കൂടാളി_കണ്ണൂർ റോഡിലെ മായൻമുക്കിൽ നിയന്ത്രണം വിട്ട കാർ നിർത്തിയിട്ട ഇരുചക്ര വാഹനങ്ങളിൽ ഇടിച്ചു കയറി രണ്ട് പേർക്ക് പരുക്കേറ്റു. കുടുക്കിമൊട്ടയിൽ നിന്ന് മായിൻ മുക്കിലേക്ക് വന്ന കാർ നിയന്ത്രണം വിട്ട് കടയിൽ സാധനം വാങ്ങാൻ വന്നവരേയും നിർത്തിയിട്ട നാല് ഇരുചക്ര വാഹനങ്ങളിലും ഇടിച്ചാണ് അപകടമു ണ്ടായത്. വെള്ളിയാഴ്ച്ച രാവിലെ 9ാടെയായിരുന്നു അപകടം. പരിക്കേറ്റ ഇതരസംസ്ഥാന തൊഴിലാളി കളെ നഗരത്തിലെ 2 ആശുപത്രിയിൽ പ്രവേശിപ്പി ച്ചു. കടയിൽ സാധനങ്ങൾ വാങ്ങാൻ വന്നവർക്കാ ണ് പരിക്കേറ്റത്. കാറ് അമിത വേഗതയിലാണ് എ ത്തിയതെന്ന് ദുക്സാക്ഷികൾ പറഞ്ഞു. തലനാരിഴയ്ക്കാണ് വൻ ദുരന്തം ഒഴിവായത്.