പരവൂർ നഗരസഭയുടെ നേതൃത്വത്തിൽ ഡി.ടി.പി.സി, പരവൂർ പൗരാവലി എന്നിവയുടെ സഹകരണത്തോടെ സംഘടിപ്പിച്ച ഓണം വാരാഘോഷത്തിന് സമാപനമായി.പരവൂർ മുനിസിപ്പൽ ബസ് സ്റ്റാൻഡിനു സമീപം സംഘടിപ്പിച്ച സാംസ്‌കാരിക സമ്മേളനം കവിയും ഗാനരചയിതാവുമായ കൈതപ്രം ദാമോദരൻ നമ്പൂതിരി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ കുടുംബശ്രീ- ഹരിതകർമസേന അംഗങ്ങൾ, തൊഴിലുറപ്പ് തൊഴിലാളികൾ എന്നിവരെ ആദരിച്ചു. പരവൂർ നഗരസഭ ചെയർപേഴ്സൺ പി ശ്രീജ അധ്യക്ഷയായി.