കോന്നിയിൽ തെരുവ് നായയുടെ കടിയേറ്റ പശുവിന് പേ വിഷബാധയേറ്റു.കോന്നി മാമൂട് സ്വദേശി റിനിയുടെ പശുവിനാണ് പേ വിഷബാധയേറ്റത്. ഒരാഴ്ച മുൻപാണ് പൂർണ്ണ ഗർഭിണിയായ പശുവിന്റെ മുഖത്ത് തെരുവ് നായയുടെ കടിയേറ്റത്.ഗർഭിണി പശുവിന് പുറമെ മറ്റൊരു കിടാവിനും നായയുടെ കടിയേറ്റിരുന്നു.നായയെ ഓടിക്കാൻ ശ്രമിക്കുന്നതിനിടെ വീട്ടുകാർക്ക് വീണ് പരിക്കേൽക്കുകയും ചെയ്തു.പശുവിന് നായയുടെ കടിയേറ്റയുടൻ പ്രതിരോധ കുത്തിവയ്പ്പെടുക്കാൻ പലരും വീട്ടുകാരോട് പറഞ്ഞെങ്കിലും കുത്തിവയ്പ്പെടുത്തില്ല.തുടർന്ന് വിവരം അറിഞ്ഞു വെറ്റിനററി ഡോക്ടർ എത്തി പ്രാഥമിക ചികിത്സ നൽകി.