This browser does not support the video element.
ഇടുക്കി: കട്ടപ്പന വള്ളക്കടവ് റോഡിൽ സെൻ്റ് മാർത്താസ് ജംഗ്ഷനിൽ കാറും ഓട്ടോയും കൂട്ടിയിടിച്ച് അപകടം, ഒരാൾക്ക് പരിക്ക്
Idukki, Idukki | Sep 9, 2025
കട്ടപ്പന പാറക്കടവ് ബൈപ്പാസ് റോഡില്‍ നിന്ന് വന്ന കരുണാപുരം സ്വദേശിയുടെ കാര്‍ പള്ളിക്കവല ഭാഗത്തുനിന്നും അമ്പലക്കവലക്ക് വന്ന ഓട്ടോറിക്ഷയില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ഓട്ടോറിക്ഷ റോഡില്‍ മറിഞ്ഞു. ഓട്ടോയുടെ അടിയില്‍പെട്ട ഡ്രൈവര്‍ ജിജി കുര്യനെ കാര്‍ ഉടമയുടെ നേതൃത്വത്തില്‍ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കട്ടപ്പന പോലീസ് സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു. കട്ടപ്പന വള്ളക്കടവ് റൂട്ടില്‍ സെന്റ് മര്‍ത്താസ് ജംഗ്ഷനില്‍ അപകടങ്ങള്‍ തുടര്‍ക്കഥയാകുകയാണ്.