ചിറക്കൽ പുഴാതിയിൽ വാഹന പരിശോധനയ്ക്കിടെ സ്കൂട്ടറിൽ കഞ്ചാവ് കടത്തുന്നതിനിടെ വളപട്ടണം പോലീസിൻ്റെ പിടിയിലായ യുവാക്കളെ റിമാൻ്റ് ചെയ്തു. കക്കാട് കൊറ്റാളി സ്വദേശി സനീം , ചിറക്കൽ സ്വദേ ശി വിജിൽ കെ എന്നിവരെയാണ് ശനിയാഴ്ച്ച പകൽ 11 ഓടെ കണ്ണൂർ കോടതിയിൽ ഹാജരാക്കി റിമാൻ്റ് ചെയ്തത്. ഇവരുടെ കൈയിൽ നിന്നും 1.87 കിലോ കഞ്ചാവും തൂക്ക ഉപകരണവുമാണ് കണ്ടെത്തി യത്. കഞ്ചാവ് വിൽക്കുമ്പോൾ തൂക്കാൻ വേണ്ടി യാണ് വെയിംഗ് മെഷീൻ ഉപയോഗിച്ചതെന്ന് പ്രതി കൾ പൊലീസിനോട് പറഞ്ഞു. ഇന്നലെ രാത്രിയിലാ ണ് പുഴാതിയിൽ പോലീസ് പരിശോധനയ്കിടെ ഇരുവരും പിടിയിലായത്.