മങ്കടയിൽ കാണാതായ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. മലപ്പുറം മങ്കട സ്വദേശി നഫീസി (36) നെയാണ് വീട്ടിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ രാത്രി മുതൽ ആണ് യുവാവിനെ കാണാതെ ആയത്. തെരച്ചിലിനിടെ രാവിലെയാണ് കിണറ്റിൽ കണ്ടെത്തിയത്, കാണാതായതിനെ തുടർന്ന് മങ്കട പോലീസിൽ പരാതി നൽകിയിരുന്നു, അതിനിടയാണ് വീട്ടിലെ കിണറ്റിൽ മൃതദേഹം കാണുന്നത്, നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് മങ്കട പോലീസ് സ്ഥലത്ത് എത്തി മൃതദേഹം ഇന്ന് 10 മണിയോടെ പുറത്ത് എടുത്തു.