പത്തനംതിട്ട: കല്ലറക്കടവിൽ അച്ചൻകോവിലാറ്റിൽ ഒഴുക്കിൽപ്പെട്ട്കാണാതായ വിദ്യാർഥിയുടെ മ്യതേദഹം കണ്ടെത്തി. െകാന്നമൂട് ഒാലീപ്പാട്ട് വീട്ടിൽ നെബീൽ നിസാം (14 ) മിന്‍റെ മ്യതദേഹമാണ് വ്യാഴാഴ്ച രാവിലെ 7.20 ഓടെ കല്ലറക്കടവ് തടയണക്ക് സമീപം നദിയിൽകണ്ടെത്തിയത്. ചൊവ്വാഴ്ച ഉച്ചക്കാണ് രണ്ട് കുട്ടികളെ ഇവിടെ ഒഴുക്കിൽപ്പെട്ട്കാണാതായത് അഗ്നിരക്ഷാ സേന നടത്തിയ തെരച്ചിലിൽ ചിറ്റൂർ തടത്തിൽ വീട്ടിൽ അജ്‌സൽ അജീബ് (14) ന്‍റെ മ്യതദേഹം ചൊവ്വാഴ്ച വൈകുന്നേരം കണ്ടെത്തിയിരുന്നു.