സമരം ചെയ്തതതിന് ജയിലിൽ പോകേണ്ടി വന്നാൽ പോകുമെന്നും അതിൽ ഭയമില്ലെന്നും സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റംഗം എം വി ജയരാജൻ പ്രതികരിച്ചു. കണ്ണൂരിൽ ദേശീയപാത കൈയ്യേറി ഗതാഗതം തടസപ്പെടുത്തിയെന്ന് ആരോപിച്ചുള്ള കോടതിയലക്ഷ്യ കേസിൽ ഒക്ടോബർ ആറിന് ഹൈക്കോടതിയിൽ ഹാജരാകുമെന്നും എം.വി ജയരാജൻ പറഞ്ഞു. കണ്ണൂർ സി കണ്ണൻ സ്മാരക മന്ദിരത്തിൽ വെള്ളിയാഴ്ച്ച പകൽ 12 ഓടെ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.