ബേക്കൽ കോട്ടക്കുന്നിൽ സ്കൂട്ടറിൽ കാറിടിച്ച് പുതിയ വളപ്പ് കടപ്പുറം സ്വദേശി മരിച്ചു.വിജയനാണ് 45 മരിച്ചത്. ഞായറാഴ്ച രാത്രിയോടെ വിജയൻ സഞ്ചരിച്ച സ്കൂട്ടറിൽ കാറിടിക്കുകയായിരുന്നു. റോഡിലേക്ക് തെറിച്ചുവീണ് ഗുരുതരമായി പരിക്കേറ്റ വിജയനെ സന്നദ്ധപ്രവർത്തകരെത്തി കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.ബേക്കൽ പോലീസ് തിങ്കളാഴ്ച ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം ജില്ല ആശുപത്രിയിലെ പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ട് നൽകി