കെ ജെ ഷൈന് എതിരായ സൈബർ അധിക്ഷേപ കേസിൽ ഒന്നാം പ്രതി ഗോപാലകൃഷ്ണന്റെ വീട്ടിൽ പോലീസ് റെയ്ഡ്. എറണാകുളം റൂറൽ സൈബർ സി ഐ യുടെ നേതൃത്വത്തിൽ ഇന്ന് ഉച്ചയ്ക്ക് 1.30 ഓടെയാണ് പോലീസ് പരിശോധനയ്ക്ക് എത്തിയത്.പറവൂർ കെടാമംഗലത്താണ് ഗോപാലകൃഷ്ണന്റെ വീട്. വീട്ടിൽ നടത്തിയ പരിശോധനയിൽ സ്വിച്ച് ഓഫ് ചെയ്ത നിലയിൽ കണ്ടെത്തിയ ഫോണും കസ്റ്റഡിയിൽ എടുത്തു. ഈ ഫോണിൽ നിന്നാണ് കേസിന് ആസ്പദമായ ഫേസ് ബുക്ക് പോസ്റ്റ് പ്രചരിപ്പിച്ചത് എന്നാണ് പോലീസ് സംശയിക്കുന്നത്. കേസിൽ ചോദ്യം ചെയ്യലിനായി നേരിട്ട് ഹാജരാകാൻനോട്ടീസും നൽകി.