സംസ്ഥാന സര്‍ക്കാരിന് വേണ്ടി ജില്ലാ കളക്ടര്‍ ഡോ. ദിനേശന്‍ ചെറുവാട്ട് ആദരാഞ്ജലി അര്‍പ്പിച്ചു. സ്പീക്കര്‍ എ എന്‍ ഷംസീര്‍, മന്ത്രിമാര്‍, എം പി, എംഎല്‍എമാര്‍, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ അദ്ദേഹത്തിന് അന്തിമോപചാരം അര്‍പ്പിക്കുവാന്‍ എത്തിയിരുന്നു. അദ്ദേഹത്തിന്റെ സ്വന്തം വീട്ടിലും വണ്ടിപ്പെരിയാര്‍ കമ്മ്യൂണിറ്റി ഹാളിലും മൃതദേഹം പൊതുദര്‍ശനത്തിന് വച്ചു. ആയിരങ്ങള്‍ ഇവിടങ്ങളില്‍ എത്തി അന്തിമോപചാരം അര്‍പ്പിച്ചു. തുടര്‍ന്ന് പാമ്പനാര്‍ സ്മൃതി മണ്ഡപത്തില്‍ ഔദ്യോഗീക ബഹുമതികളോടെ സംസ്‌കാര ചടങ്ങുകള്‍ നടന്നു.