കണ്ണൂർ ജില്ലയിൽ ഇന്നും അതിശക്തമായ മഴ തുടരുന്നു. മഴ കനത്തതോടെ നേരത്തെ നൽകിയ മഞ്ഞ അലർട്ട് പിൻവലിച്ച് ഇന്ന് ജില്ലയിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. വ്യാഴാഴ്ച്ച വൈകിട്ട് 5നും ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ മഴ അതിശക്തമായി തുടരുകയാണ്. ഇതേ തുടർന്ന് ഇന്നും നാളെയും ജില്ലയിലെ കടലോര തീരത്ത് മൽസ്യബന്ധനം വിലക്കിയിട്ടുണ്ട്. വയനാടും കോഴിക്കോടും ഇന്ന് ഓറഞ്ച് അലർട്ടാണ്.