Thiruvananthapuram, Thiruvananthapuram | Aug 27, 2025
പരമ്പരാഗത കൈത്തൊഴിലുകൾ പ്രോത്സാഹിപ്പിക്കണമെന്നും അതിലൂടെ ജനങ്ങളുടെ ജീവിതവും ആരോഗ്യവും മെച്ചപ്പെടുത്താൻ കഴിയുമെന്നും കൃഷിവകുപ്പ് മന്ത്രി പി പ്രസാദ്. ജില്ലയിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട വനിതാ സംഘങ്ങളുടെ ഗുണഭോക്‌തൃ സംഗമവും ധനസഹായ വിതരണവും ഇന്ന് വൈകിട്ട് പട്ടം ജില്ല പഞ്ചായത്ത് ഹാളിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. നാടിന്റെ പാരമ്പര്യത്തിൽ ഏറെ പ്രാധാന്യമുള്ള സസ്യങ്ങളാണ് ഈറ്റയും മുളയും പോലുള്ളവ.