പയ്യന്നൂർ പെരുമ്പ പുഴയിൽ ചാടിയ വയോധികൻ മരിച്ചു. മാത്തിൽ ഗുരുദേവ് കോളജിന് സമീപത്തെ മാധവത്തിൽ കെ എം സദാനന്ദനാണ് മരിച്ചത്. 65 വയസ്സായിരുന്നു ബുധനാഴ്ച്ച രാവിലെ 11 മണിയോടെയാണ് പെരുമ്പ പാലത്തിൽ നിന്ന് പുഴയിൽ ചാടിയത്. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് ഫയർഫോഴ്സും പയ്യന്നൂർ പൊലീസും ചേർന്ന് പുഴയിൽ നിന്ന് പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പരിയാരത്തെ കണ്ണൂർ മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.