യൂത്ത് കോൺഗ്രസ് ചൊവ്വന്നൂർ മണ്ഡലം പ്രസിഡന്റ് വി.എസ്. സുജിത്തിനെ അകാരണമായി പോലീസ് കസ്റ്റഡിയിലെടുത്ത് അതിക്രൂരമായി മർദ്ദിച്ച സംഭവത്തിൽ ദൃശ്യങ്ങൾ ഇന്ന് പുറത്ത് വന്നതിന് പിന്നാലെയാണ് മാർച്ച് നടത്തിയത്. ഇന്ദിരാഭവന് മുന്നിൽ നിന്നാരംഭിച്ച മാർച്ച് താലൂക്ക് ആശുപത്രിയ്ക്ക് മുന്നിൽവെച്ച് പോലീസ് തടഞ്ഞു. തുടർന്ന് ബാരിക്കേഡ് മറിച്ചിടാൻ പ്രവർത്തകർ ശ്രമിച്ചു. ഇതിനിടെയാണ് പോലീസ് ജലപീരങ്കി പ്രയോഗിച്ചത്.