യുവാവിനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച കേസിൽ നടി ലക്ഷ്മി മേനോനെ പോലീസ് പ്രതി ചേർത്തു. എറണാകുളം നോർത്ത് പോലീസാണ് നടിയെ പ്രതിയാക്കിയത്. നടിയിുടെ കൂട്ടുകാരെ ഇന്നലെ അറസ്റ്റ് ചെയ്തതിന് പിന്നാലെ ഫോൺ സ്വിച്ച് ഓഫാക്കി നടി ഒളിവിൽ പോയി എന്നും പോലീസ് പറഞ്ഞു. ഈ മാസം 25 നാണ് ഐ റ്റി ജീവനക്കാരനായ യുവാവിനെ ലക്ഷ്മി മേനോനും സംഘവും നോർത്ത് പാലത്തിന് സമീപത്ത് വച്ച് കാർ തടഞ്ഞ് തട്ടിക്കൊണ്ടു പോയി മർദിച്ചത്,. പറവൂർ വെടിമറ ഭാഗത്ത് വച്ചായിരുന്നു മർദ്ദനം. യുവാവിന്റെ പരാതിയിൽ പോലീസ് നടത്തിയ അന്വേഷണത്തിലാണ് നടിയുടെ കൂട്ടുകാർ അറസ്റ്റിലായത്.