ഏങ്ങണ്ടിയൂർ സ്വദേശി സുരേഷാണ് പരാതിയുമായി രംഗത്തെത്തിയത്. ബ്ലാങ്ങാട് ബീച്ചിലുള്ള സുരേഷിന്റെ വാടക റൂമിൽ താമസിക്കുന്ന ഉത്തർപ്രദേശ് റായിബറേലി സ്വദേശിയായ രാജാറാമാണ് തന്നെ മർദ്ദിച്ചു തന്ന സുരേഷ് പറഞ്ഞു. യാതൊരു കാരണവുമില്ലാതെ രാജാറാം പുറകിൽ നിന്ന് കാലുകൊണ്ട് ചവിട്ടി വീഴ്ത്തിയിട്ടു. പിന്നീട് പട്ടിക കൊണ്ട് തന്നെ തിരിച്ചടിക്കാൻ വെല്ലുവിളിച്ചു. എന്നാൽ ഇതിനൊന്നും മുതിരാതെ മടങ്ങിയെങ്കിലും തനിക്കെതിരെ ഇയാൾ പോലും പോലീസിൽ കള്ള പരാതി നൽകി.