അങ്കമാലി കോടിശേരിയിൽ ബസ്സിൽ കയറി മോഷണം.അങ്കമാലി പറവൂർ റൂട്ടിൽ ഓടുന്ന മാധവം എന്ന ബസ്സിലാണ് മോഷണം നടന്നത് ഇന്നലെ രാത്രി ബസ്സിന് സമീപത്ത് മോഷ്ടാക്കൾ എത്തുകയും ബസ്സിനകത്ത് കയറി ബാറ്ററി മോഷ്ടിക്കുകയുമായിരുന്നു.12500 രൂപ വിലവരുന്ന രണ്ട് ബാറ്ററികളാണ് മോഷ്ടാക്കൾ കൊണ്ടുപോയത്.രാത്രിയിൽ ബസ്സിനു സമീപത്ത് ഒരു മാരുതി കാർ വന്നു നിൽക്കുന്നത് സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്.ബസ് ഉടമയുടെ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്തതായും അന്വേഷണം ആരംഭിച്ചതായും അങ്കമാലി സി ഐ ഉച്ചയ്ക്ക് രണ്ടുമണിക്ക് സ്റ്റേഷനിൽ പറഞ്ഞു