മോഷണകേസിലെ പ്രതി പിടിയിൽ പത്തനംതിട്ട : വീട്ടുവളപ്പിൽ നിന്നും സൈക്കിളും പണവും മോഷ്ടിച്ച കേസിലെ പ്രതിയെ പന്തളം പോലീസ് പിടികൂടി. കൊല്ലം കരിക്കോട് കുറ്റിച്ചിറ അമരവിള വീട്ടിൽ സാമ്പാർ എന്നു വിളിക്കുന്ന അൻസാർ (43) ആണ് അറസ്റ്റിലായത്. പന്തളം പൂഴിക്കാട് ശാസ്താംവിള തൊപ്പിന്റെ പടീറ്റതിൽ വീട്ടിൽ ബഷീർ റാവുത്തറുടെ 15000 രൂപ വില വരുന്ന ഹീറോ സൈക്കിളും വീടിന്റെ സിറ്റൗട്ടിലെ സ്റ്റീൽ കൈവരിയിൽ തൂക്കിയിട്ടിരുന്ന ഷർട്ടിന്റെ പോക്കറ്റിൽ ഉണ്ടായിരുന്ന 3800 രൂപയും പ്രതി കവർന്നെടുക്കുകയായിരുന്നു. 7ന് പുലർച്ചെ 12.15നാണ് സംഭവം.