മാസങ്ങൾക്ക് മുമ്പ് ആത്മഹത്യ ചെയ്ത കോൺഗ്രസ് മുൻ ട്രഷറർ എൻ എം വിജയന്റെ മരുമകൾ ആത്മഹത്യ ശ്രമം നടത്തിയതിന് പിന്നാലെയായിരുന്നു ഡിവൈഎഫ്ഐ പ്രതിഷേധം. പ്രവർത്തകരെ ഓഫീസിനു മുന്നിൽ പോലീസ് തടഞ്ഞു. പോലീസും ഡിവൈഎഫ്ഐ പ്രവർത്തകരും തമ്മിലുണ്ടായ ഉന്തും തള്ളിലും എംഎൽഎ ഓഫീസിനു മുന്നിലെ ഗ്ലാസുകൾക്ക് കേടുപാടുകൾ സംഭവിച്ചു