യൂത്ത് കോൺഗ്രസ് ജില്ല സെക്രട്ടറി ഷർബനൂസ് പണിക്ക വീട്ടിൽ ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് അശ്വിൻ ചാക്കോ അധ്യക്ഷത വഹിച്ചു. മാസങ്ങളായി മുടങ്ങിക്കിടക്കുന്ന പാലിയേറ്റീവ് പ്രവർത്തനങ്ങൾ പുനരാരംഭിക്കുക, കുടുംബാരോഗ്യ കേന്ദ്രത്തിലെ ഒ.പി.സമയം ആറ് വരെയാക്കുക, ഞായറാഴ്ചകളിലും ഒ.പി തുടങ്ങുക എന്നീ ആവശ്യങ്ങൾ ഉയർത്തിയായിരുന്നു യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ ധർണ.