കേരള ഗവൺമെൻ്റ് ഡ്രൈവേഴ്സ് അസോസിയേഷൻ KGDA കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ SSLC , +2 പരീക്ഷയിൽ ഉന്നത വിജയം നേടിയവർക്കുള്ള ക്യാഷ് അവാർഡ് വിതരണവും സർവീസിൽ നിന്ന് വിരമിച്ചവർക്കുള്ള യാത്രയയപ്പും കെ എം അജിത് കുമാർ അനുസ്മര ണവും സംഘടിപ്പിച്ചു. കണ്ണൂർ തെക്കിബസാർ ഗുരു ഭവൻ ഹാളിൽ ശനിയാഴ്ച്ച പകൽ 11 ഓടെ നടന്ന പരിപാടി മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു. എല്ലാ വിഭാഗം ജനങ്ങളെയും ചേർത്ത് പിടിക്കുന്ന സമീപനമാണ് സർക്കാരിൻ്റെതെന്ന് മ ന്ത്രി ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. ക്ഷേമ പെ ൻഷൻ വിതരണത്തിൽ കേരളം മറ്റു സംസ്ഥാനങ്ങ ൾക്ക് മാതൃകയാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി.