നെടുപുഴ വാണിയം വീട്ടിൽ വിഷ്ണു, സഹോദരൻ ശ്രീകുട്ടൻ, തൃശ്ശൂർ പൂത്തോൾ പാറായിൽ വീട്ടിൽ ജിയാസ് എന്നിവരാണ് പിടിയിലായത്. പ്രതികളിൽ നിന്ന് എം.ഡി.എം.എ, ഹാഷിഷ് ഓയിൽ, ഗഞ്ചാവ്, കൂടാതെ മയക്കുമരുന്ന് ഉപയോഗിക്കുന്നതിനുള്ള ഉപകരണങ്ങളും പോലീസ് പിടിച്ചെടുത്തു. ആയങ്കോട് കള്ള് ഷാപ്പിന് സമീപത്ത് നിന്നാണ് ഇവർ പിടിയിലായത്. വിഷ്ണു തൃശൂർ സിറ്റി പരിധിയിൽ 7 ഓളം ക്രിമിനൽ കേസുകളിലെ പ്രതിയാണ്.