ഇന്ന് രാവിലെ 11 മാണിയോടെ മുണ്ടക്കയം ടൗണിൽ ആണ് പുലിവേഷം കെട്ടിയ വനിത എത്തിയത്. കൗതുക കാഴ്ച കണ്ട് നാട്ടുകാർ ചുറ്റുംകൂടി. എരുമേലി ശില്പ കലയിലെ കലാകാരന്മാരായ ബൈജി, ജയൻ എന്നിവരാണ് പുലിയെ അണിയിച്ചൊരുക്കിയത്. മുണ്ടക്കയത്തെ സ്വകാര്യ ഹോട്ടലിൽ ആണ് ഓണാഘോഷത്തിൽ പങ്കെടുക്കാനാണ് പെണ്പുലി എത്തിയത്.