വീട്ടിൽ മദ്യവും സ്ഫോടക വസ്തുക്കളും വെച്ച് തന്നെ ജയിലിൽ അടച്ചതിന് പിന്നിൽ കോൺഗ്രസിലെ മുതിർന്ന നേതാക്കളായ എൻ. ഡി അപ്പച്ചൻ,പിഡി സജി തുടങ്ങിയ നേതാക്കൾക്ക് പങ്കുണ്ടെന്ന് കേസിൽ നിരപരാധി എന്ന് കണ്ടു വിട്ടയച്ച വൈത്തിരി സബ്ജയിൽ നിന്ന് പുറത്തിറങ്ങിയ പുൽപ്പള്ളി മരക്കടവ് കാനാട്ടുമലയിൽ തങ്കച്ചൻ ഇന്ന് വൈകുന്നേരം 4 മണിക്ക് മാധ്യമപ്രവർത്തകരോട് പറഞ്ഞു ഇപ്പോൾ പിടിയിലായ പ്രസാദ് മാത്രമല്ല കേസിലെ പ്രതി.ഗൂഢാലോചന അന്വേഷിക്കണമെന്നും, നിരപരാധി എന്ന് കണ്ടെത്തിയിരുന്നില്ലെങ്കിൽ താൻ ഇപ്പോഴും ജയിലിൽ കഴിയേണ്ടി വരുമായിരുന്നു എന്നും തങ്കച്ചൻ പറഞ്ഞു