നാരങ്ങാനം നാരങ്ങാനത്തെ ഡിവൈഎഫ്‌ഐ നേതാവ് ഷാജി തോമസിന്റെ 36–ാം രക്തസാക്ഷിദിനം ആചരിച്ചു. സിപി എം ലോക്കൽ കമ്മിറ്റി നേതൃത്വത്തിൽ വട്ടക്കാവിൽ ചേർന്ന അനുസ്‌മരണ യോഗം സിപിഎം ജില്ലാ സെക്രട്ടറിയറ്റംഗം അഡ്വ. ഓമല്ലൂർ ശങ്കരൻ ഉദ്‌ഘാടനം ചെയ്തു. സംഘാടക സമിതി കൺവീനർ ഗോഡ്‌വിൻ ഷാജി അധ്യക്ഷനായി. സിപി എം ഏരിയ സെക്രട്ടറി എം വി സഞ്‌ജു, ഏരിയ കമ്മിറ്റിയംഗങ്ങളായ എൻ ജി ഷമിൾകുമാർ, ബെന്നി ദേവസ്യ, ലോക്കൽ സെക്രട്ടറി ഒ പി ഷിബു എന്നിവർ സംസാരിച്ചു.