മുന്‍വര്‍ഷങ്ങളില്‍ ഓണ കാലത്ത് സഞ്ചരികളാല്‍ നിറഞ്ഞിരുന്ന മൂന്നാറിന്റെ നിരത്തുകള്‍ ഇത്തവണ ശൂന്യമായിരുന്നു. തുടര്‍ച്ചയായി പെയ്ത കനത്ത മഴ ടൂറിസം മേഖലയില്‍ വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചത്. ഓണം അവധി മൂന്നാറില്‍ ആഘോഷിയ്ക്കാന്‍ നിരവധി പേര്‍ മുന്‍കൂട്ടി റൂം ബുക്ക് ചെയ്തിരുന്നു. എന്നാല്‍ മഴ പെയ്തതോടെ സഞ്ചാരികളില്‍ പലരും ബുക്കിംഗ് ക്യാന്‍സല്‍ ചെയ്തു. കഴിഞ്ഞ മധ്യ വേനല്‍ അവധികാലത്തെ അവസാന ആഴ്ചകളിലും മഴ ശക്തമായി പെയ്തതും പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. ഓണം അവധികാലം പ്രതീക്ഷിച്ചിരുന്ന ടൂറിസം മേഖലയ്ക്ക് വീണ്ടും വില്ലനായിരിയ്ക്കുകയാണ് മഴ.