പുത്തന്‍തോപ്പ് കടലില്‍ കാണാതായ രണ്ടാമത്തെ വിദ്യാര്‍ഥിയുടെ മൃതദേഹവും കണ്ടെത്തി. സിംഗപ്പൂര്‍ മുക്കില്‍ ബിസ്മി വില്ലയില്‍ ഷാനവാസിന്റെയും ഷമീലയുടെയും മകന്‍ നബീലിന്റെ (16) മൃതദേഹമാണ് കണ്ടെത്തിയത്. നബീലിന്റെ പിതാവ് ഗള്‍ഫില്‍ ജോലി ചെയ്യുന്ന ഷാനവാസ് ഇന്ന് നാട്ടിലെത്തും.