ഗുരുവായൂർ നഗരസഭ വോട്ടർ പട്ടികയിൽ വ്യാപക ക്രമക്കേട് നടന്നതായി ആരോപിച്ച് യു.ഡി.എഫ് നേതൃത്വത്തിൽ നഗരസഭ സെക്രട്ടറിയുടെ ഓഫീസിൽ പ്രതിഷേധം. ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിയോടെ യു.ഡി.എഫ് നേതാക്കളായ അരവിന്ദൻ പല്ലത്ത്, കെ.പി ഉദയൻ, കെ.പി.എ റഷീദ്, ബി.വി ജോയ്, സാബു ചൊവ്വല്ലൂർ, സിന്റോ തോമസ്സ് , കൗൺസിലർ കെ.എം മഹറൂഫ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം നടന്നത്. വാർഡ് വിഭജനത്തിന് ശേഷം കരട് പട്ടിക പുറത്തിറങ്ങിയ ഘട്ടത്തിൽ തന്നെ UDF അപാകതകൾ ചൂണ്ടികാണിച്ചിരുന്നു.