മാധ്യമ മേഖല അപചയം നേരിടുകയാണെന്നും മൂല്യവത്തായ മാധ്യമ പ്രവർത്തനം നടത്താനാകണമെന്നും മുൻ മുഖ്യമന്ത്രി എ.കെ.ആൻ്റണി പറഞ്ഞു. തിരുവനന്തപുരം പ്രസ് ക്ലബും ശോഭാ ശേഖര്‍ മെമ്മോറിയല്‍ ഫാമിലി ട്രസ്റ്റും ചേര്‍ന്ന് ഏര്‍പ്പെടുത്തിയ ശോഭാ ശേഖര്‍ മാധ്യമ പുരസ്‌കാര സമര്‍പ്പണം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. മാധ്യമ രംഗത്ത് കൂടുതല്‍ വനിതകള്‍ കടന്നുവരണം. പ്രസ് ക്ലബ് പ്രസിഡന്റ് പി ആര്‍ പ്രവീണ്‍ അധ്യക്ഷനായി. പ്രസ്‌ക്ലബില്‍ നടന്ന അനുമോദന സമ്മേളനം സൂര്യ കൃഷ്ണമൂര്‍ത്തി ഉദ്ഘാടനം ചെയ്തു.