ഒരുമനയൂർ തങ്ങൾപടി സ്വദേശി പെന്നേത്ത് വീട്ടിൽ 29 വയസുള്ള ഫദലുവിനാണ് കുത്തേറ്റത്. ചൊവ്വാഴ്ച രാത്രി പത്തുമണിയോടെ ഒരുമനയൂർ കമ്പനിപ്പടിക്കടുത്ത് വെച്ചായിരുന്നു സംഭവം. നാലംഗ സംഘമാണ് കുത്തി പരിക്കേൽപ്പിച്ചത്. ഷോൾഡറിന് താഴെ പിൻഭാഗത്ത് കുത്തേറ്റ ഫദലുവിനെ ചാവക്കാട് റിപ്പോർട്ടർ ആംബുലൻസ് പ്രവർത്തകർ മുതുവട്ടൂരിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് തൃശൂർ അമല ആശുപത്രിയിലും പ്രവേശിപ്പിച്ചു.