Thiruvananthapuram, Thiruvananthapuram | Aug 24, 2025
ഓണ വിപണി ലക്ഷ്യമിട്ട് തമിഴ്നാട്ടിൽ നിന്ന് അടക്കം വൻ തോതിൽ ലഹരി വസ്തുക്കൾ കേരളത്തിലേക്ക് കടത്തുന്നുവെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ വെള്ളറടയിൽ പോലീസ് പരിശോധന. മദ്യം- മയക്കുമരുന്ന് ലോബികളെയും പിടികൂടുന്നതിനു വാഹന പരിശോധന പോലീസ് ശക്തമാക്കി. കടകളിൽലും പരിശോധന നടത്തി. നെയ്യാറ്റിൻകര ഡി.വൈ.എസ്.പി. ചന്ദ്രദാസിന്റെ നിര്‍ദ്ദേശാനുസരണമാണ് ഇന്ന് രാവിലെ മുതൽ വൈകിട്ട് വരെ പരിശോധന നടത്തിയത്. സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പ്രസാദ്, ഇന്‍സ്‌പെക്ടര്‍മാരായ ശശികുമാര്‍, പ്രമോദ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.