കാറിൽ കടത്തുകയായിരുന്ന 28ഗ്രാം എംഡിഎംഎയും രണ്ട് കിലോ കഞ്ചാവുമായി മൂന്നുപേർ തലപ്പാടിയിൽ പിടിയിലായി.കർണാടക ബഡ്വാൾ സ്വദേശികളായ മുഹമ്മദ് അബ്ബാസ് 39, മുഹമ്മദ് ജുനൈദ് 29,അൻസാർ സാബിത്ത് 38 എന്നിവരെയാണ് മഞ്ചേശ്വരം പോലീസ് അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്ച പുലർച്ചയോടെയാണ് മഞ്ചേശ്വരം ഇൻസ്പെക്ടർ അനൂപ് കുമാറും സംഘവും പിടികൂടിയത്. പ്രതികളെ ഉച്ചയോടെ കാസർകോഡ് കോടതിയിൽ ഹാജരാക്കി.