കോന്നി എം.എല്‍.എ യുടെ നേതൃത്വത്തില്‍ നടത്തുന്ന കരിയാട്ടം എം.എല്‍.എ ക്കും സി.പി.എമ്മിലെ ഏതാനം നേതാക്കള്‍ക്കും അഴിമതിക്കു വേണ്ടി നടത്തുന്ന കളിയാട്ടമാണെന്ന് ഡി.സി.സി പ്രസിഡന്‍റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍ പറഞ്ഞു. ഭരണ സ്വാധീനമുപയോഗിച്ച് ജില്ലാ ഭരണകൂടത്തിന്‍റെ ഒത്താശയോടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ നിര്‍ബന്ധിത സംഭാവനക്ക് പ്രേരിപ്പിച്ച് സ്വകാര്യ ക്വാറി, മണ്ണ്, മണല്‍ മാഫിയകളെ ഭീഷണിപ്പെടുത്തി വന്‍ സാമ്പത്തിക സമാഹരണമാണ് കരിയാട്ടത്തിന്‍റെ പേരില്‍ നടക്കുന്നതെന്നും ഇതേക്കുറിച്ച് അനേഷണം വേണമെന്നും ഡി.സി.സി പ്രസിഡന്‍റ് പറഞ്ഞു