ചടയമംഗലം സപ്ലൈകോ സൂപ്പർമാർക്കറ്റിന്റെ നേതൃത്വത്തിലാണ് ചടയമംഗലത്ത് ഓണം ഫെയർ ഇന്ന് ആരംഭിച്ചത്.ഇതിന്റെ ഭാഗമായി ഇന്ന് രാവിലെ നടന്ന പരിപാടിയിൽ ഓണം ഫെയറിന്റെ ഉദ്ഘാടനം മന്ത്രി ജെ.ചിഞ്ചു റാണി നിർവഹിച്ചു. പൊതുവിപണിയിലെ വിലക്കയയറ്റം പിടിച്ചുനിർത്തിക്കൊണ്ട് സർക്കാർ സാധാരണക്കാർക്ക് ഒപ്പം നിൽക്കുകയാണെന്ന് മന്ത്രി പറഞ്ഞു. അവശ്യസാധനങ്ങൾക്ക് സബ്സിഡി ഉൾപ്പെടെ നൽകിക്കൊണ്ട് ഓണം കെങ്കേമമാക്കാനുള്ള ശ്രമമാണ് സർക്കാർ നടത്തുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.