അപകടത്തില്‍ നെടുംകണ്ടം ചേമ്പളം സ്വദേശികളായ ഡ്രൈവര്‍ കരിമ്പനാക്കുഴി നികില്‍, പതിക്കാട്ടില്‍ ബാബു തോമസ് എന്നിവര്‍ക്ക് പരിക്കേറ്റു. പരിക്ക് ഗുരുതരമല്ലാത്തതിനാല്‍ ചേമ്പളം സ്വദേശിയായ ബന്നിയെ പ്രഥമീക ശുശ്രൂഷ നല്‍കി വിട്ടയച്ചൂ. നിന്ത്രണം വിട്ട കാര്‍ റോങ്് സൈഡ് കയറി തൂക്കുപാലം ഭാഗത്തു നിന്നും വന്ന ഓട്ടോ ഇടിച്ച് തെറിപ്പിച്ച ശേഷം വൈദ്യൂതി പോസ്റ്റില്‍ ഇടിച്ചു നില്‍ക്കുകയായിരുന്നു. ഓട്ടോ ബസ് കാത്തിരിപ്പ് കേന്ദ്രത്തിന് സമീപം പാര്‍ക്ക് ചെയ്തിരുന്ന സ്‌കൂട്ടറിലും ഇടിച്ചു. ഇടിയുടെ ആഘാതത്തില്‍ ഓട്ടോയില്‍ സഞ്ചരിച്ചിരുന്നവര്‍ റോഡിലേയ്ക് തെറിച്ചു വീണു.